
അഗർത്തല: ത്രിപുരയിൽ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയായി ഡോ മണിക് സാഹയെ നാമനിർദ്ദേശം ചെയ്ത് ബിജെപി. ദന്തഡോക്ടറായ അദ്ദേഹം 2016 ലാണ് ബിജെപിയിലെത്തിയത്.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകും, ബിജെപി ഭൂരിപക്ഷമാകും
ബിജെപി ത്രിപുര അദ്ധ്യക്ഷൻ കൂടിയാണ് ഡോ. മണിക് സാഹ. 2020 ലാണ് അദ്ദേഹം ത്രിപുര ബിജെപി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജർണ ദാസ് ബൈദ്യയാണ് നിലവിൽ ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ എംപി. ഏപ്രിൽ രണ്ടിന് ജർണ ദാസ് ബൈദ്യ വിരമിക്കും.
അതേസമയം, സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഭാനുലാൽ സാഹയെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത്.
Read Also: വർക്കല ശിവപ്രസാദ് വധക്കേസ്: തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതിയെ മാത്രം ശിക്ഷിച്ച് ഹൈക്കോടതി
Post Your Comments