കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാൻ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകുന്നുണ്ട്. പ്രായാധിക്യം മൂലം മാത്രമല്ല, മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടും കഴുത്തില്‍ കറുപ്പ് നിറം കാണാം. എന്നാൽ, ഇനി കഴുത്തിലെ കറുപ്പിന് വീട്ടിൽ ചെയ്യാവുന്ന പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബദാം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പ് നിറം മാറുന്നതിന് സഹായിക്കും. കറ്റാര്‍ വാഴ ആരോഗ്യകാര്യത്തിൽ മാത്രമല്ല സൗന്ദര്യകാര്യങ്ങളിലും കറ്റാർവാഴയുടെ ഗുണങ്ങൾ ഏറെയാണ്. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇങ്ങനെ മൂന്ന് ദിവസം തുടർച്ചയായി ചെയ്താൽ കഴുത്തിലെ കറുപ്പിന് മാറ്റം വരുന്നതാണ്.
വെള്ളരിക്ക നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. നാരങ്ങ നീരിലുള്ള ആസിഡ് ഗുണങ്ങളാണ് കറുപ്പിനെ അകറ്റുന്നത്. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങ നീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇതും കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായകമാണ്. ഓട്സും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്.
ഓട്സ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ കറുപ്പ് നിറം മാറുന്നതാണ്. ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തോല്‍ ഉണക്കിപ്പൊടിച്ച് ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്.
Post Your Comments