തിരുവനന്തപുരം: കെ റെയിലിന്റെ ഭാഗമായുള്ള കല്ലിടൽ തടയണമെന്ന് കാണിച്ച് ഭൂവുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഭൂനിയമ പ്രകാരവും സര്‍വെ ആന്‍ഡ് ബോര്‍ഡ് ആക്‌ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും ആദ്യ വിധി. ഇത് ചോദ്യം ചെയ്താണ് ഭൂവുടമകൾ ഹർജി നൽകിയിരിക്കുന്നത്.
സുപ്രീം കോടതിയുടെ കനിവിനായാണ് ഭൂവുടമകൾ ഇപ്പോൾ കാത്തിരിക്കുന്നത്. കിടപ്പാടം നഷ്ടപ്പെടുമെന്ന ചിന്ത അവരെ തെരുവുകളിലേക്ക് വിളിച്ചിറക്കുകയാണ്. കെ റെയിൽ കുറ്റി പിഴുതെറിഞ്ഞവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും അധികവും ആൾക്കൂട്ട സമരങ്ങളായത് കൊണ്ട് തന്നെ മുകളിലോട്ട് കൈ മലർത്തേണ്ട അവസ്ഥയാണ് സംസ്ഥാന സർക്കാരിന്. ജനങ്ങൾ ഒറ്റക്കെട്ടായിട്ടാണ് ഈ പ്രശ്നത്തെ നേരിടുന്നത്.
അതുകൊണ്ട് തന്നെ പലയിടത്തും കല്ലിടൽ ഭാഗികമായി നിർത്തി വച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ അതിര്‍ത്തി നിര്‍ണയ കല്ലിടല്‍ ഇന്നും ഉണ്ടാകില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കല്ലിടല്‍ നിര്‍ത്തി വെച്ചത്. കല്ലായി ഭാഗത്താണ് ജില്ലയില്‍ അവസാനമായി കല്ലിട്ടത്. ഇവിടെ സ്ഥാപിച്ച കല്ലുകളില്‍ ഭൂരിഭാഗവും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു.
Post Your Comments