KeralaLatest News

ഇടുക്കിയിൽ വെടിയേറ്റ് മരിച്ച സനൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു: അനാഥമായി ഒരു കുടുംബം

കടയിൽ ബീഫ് തീർന്നെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിൽ എത്തിച്ചത്.

ഇടുക്കി : മൂലമറ്റത്ത് യുവാവ് നാട്ടുകാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ സനൽ സാബു എന്ന യുവാവ് കൊല്ലപ്പെട്ടതോടെ അനാഥമായത് ഒരു കുടുംബം. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ബസ് കണ്ടക്ടറായിരുന്ന സനൽ. കഴിഞ്ഞ മേയിൽ ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ബന്ധുവാണ് സനൽ. സൗമ്യയുടെ മാതൃ സഹോദരന്റെ പുത്രനാണ് ഇയാൾ. പോസ്റ്റുമോർട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റ് ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സാര തർക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടിൽ എത്തിയത്. കടയിൽ ബീഫ് തീർന്നെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിൽ എത്തിച്ചത്. മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഫിലിപ്പ് ബഹളമുണ്ടാക്കി.

തട്ടുകടയിൽനിന്ന് പ്രകോപിതനായി വീട്ടിലേക്ക് മടങ്ങിയ ഫിലിപ്പ് തോക്കുമായി തിരിച്ചെത്തി വെടിവെക്കുകയായിരുന്നു. അഞ്ചു തവണയിൽ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു. ഇവിടെനിന്നു പോയ പ്രതി, ഹൈസ്കൂൾ ജംക്‌ഷനിലെത്തിയപ്പോൾ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ൽ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിർമിച്ചതാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button