നാസിക്: അടച്ചിട്ട കടമുറിയില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം വന്നതോടെ, സമീപ കടക്കാരുടെ പരാതിയില്‍, പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ കണ്ടത് തലച്ചോറടക്കമുള്ള മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍. മഹാരാഷ്ട്രയില്‍ നാസിക് നഗരത്തിലെ മുംബൈ നക മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
Read Also : ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ
ദുര്‍ഗന്ധം വമിച്ചിരുന്ന കടയ്ക്കുള്ളില്‍ ആക്രിസാധനങ്ങള്‍ കൊണ്ട് നിറച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയത്.
ശരീരാവശിഷ്ടങ്ങള്‍, ഫൊറന്‍സിക് സംഘം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കടയുടമയുടെ രണ്ട് മക്കളും ഡോക്ടര്‍മാരാണ്. അതുകൊണ്ട് തന്നെ ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്നതാകാമെന്നും നിഗമനമുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments