WayanadLatest NewsKeralaNattuvarthaNews

യാത്രയയപ്പ് ദിനത്തിലെ സാഹസിക പ്രകടനം സ്ഥിരം സംഭവമാകുന്നു: സെൻഡോഫ് റേസിംഗ് നടത്തി പനമരം ഹയർ സെക്കൻഡറി സ്‌കൂളും

പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ച് ബുള്ളറ്റുകളിലും, ബൈക്കിലും, കാറിലുമായി അപകടകരമായ രീതിയിൽ റേസിംഗ് നടത്തുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും യാത്രയയപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയത് വിവാദമായതിന് പിന്നാലെ, സംഭവത്തിൽ നാല് പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

Also read: സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് നിർമ്മിക്കാനിരുന്ന ഹൈഡൽ പാർക്കിന് എൻ.ഒ.സി നിഷേധിച്ച് റവന്യൂ വകുപ്പ്

ഇപ്പോൾ പനമരം ഹയർ സെക്കൻഡറി സ്കൂളിലും സെൻഡോഫ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വാഹനങ്ങളിൽ സാഹസിക പ്രകടനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പനമരത്ത് കാറുകളിലും ബൈക്കുകളിലുമായി വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് റേസിംഗ് അഭ്യാസങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ച് ബുള്ളറ്റുകളിലും, ബൈക്കിലും, കാറിലുമായി അപകടകരമായ രീതിയിൽ റേസിംഗ് നടത്തുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് വിദ്യാർത്ഥികൾ ബൈക്കിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. അദ്ധ്യാപകർ നോക്കിനിൽക്കെയാണ് ഇവർ വാഹനങ്ങളിൽ സ്കൂൾ കവാടം കടന്ന് സ്കൂളിന്റെ തന്നെ മുറ്റത്തെത്തി സാഹസിക പ്രകടനങ്ങൾ കാഴ്ചവെച്ചത്. കാറിന്റെ ഡോറിലും മറ്റും വിദ്യാർഥികൾ നിൽക്കുന്നത് കാണാം. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് വിദ്യാർത്ഥികൾ വാഹനങ്ങളിൽ സ്കൂളിലേക്ക് ഇരച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button