NattuvarthaLatest NewsKeralaNewsIndia

ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകർത്തു, കുട്ടികളെ ഭീഷണിപ്പെടുത്തി

കോഴിക്കോട്: ജില്ലയിൽ സമരക്കാർ ജനങ്ങൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന് റിപ്പോർട്ട്‌. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകർത്തുവെന്നും ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ സഹിതമാണ് സമരക്കാരുടെ ക്രൂരത പുറത്ത് വന്നിരിക്കുന്നത്.

Also Read:‘യുക്രൈനില്‍ കൊറിയകൾ സൃഷ്ടിക്കാനുള്ള ശ്രമമാണിത്’: പുടിനെതിരെ യുക്രൈൻ

പലയിടത്തും സമരം സമാധാനപൂർണ്ണമാണെങ്കിലും കോഴിക്കോട് ഇത് അക്രമാസക്തമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സമരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് സമരക്കാർ പെരുമാറുന്നത്. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ ലഭിക്കാതെ ജനങ്ങൾ ദുരിതത്തിലായി.

അതേസമയം, സമരം സമാധാനപരമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും, പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button