കീവ്: റഷ്യ യുക്രൈനില്‍ ഒരു ‘കൊറിയൻ സാഹചര്യം’ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്. രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യന്‍ പദ്ധതിയെന്നാണ് യുക്രൈന് മിലിട്ടറി ഇന്റലിജൻസ് മേധാവി വ്യക്തമാക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സ്വതന്ത്ര പ്രദേശങ്ങൾ, റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ വിഭജന രേഖ വരയ്ക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രൈന് പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി ജനറൽ കിറിലോ ബുഡനോവ് ഞായറാഴ്ച മന്ത്രാലയത്തിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
Read Also: യുക്രെയ്ന് അധിനിവേശത്തില്‍ റഷ്യ കുതിക്കുന്നു : നഗരങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം
‘രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യന്‍ പദ്ധതി. ഉക്രെയ്നിൽ ഉത്തര, ദക്ഷിണ കൊറിയകൾ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. എല്ലാത്തിനുമുപരി, ഇത് രാജ്യത്തെ പൂർണമായും കീഴപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ്’-ബുഡനോവ് പറഞ്ഞു.
Post Your Comments