
കാബൂൾ: താടി വളർത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാൻ പാടില്ലെന്ന വ്യത്യസ്ത നിയമവുമായി താലിബാൻ. പൊതു സദാചാര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ മുന്‍പ് നിഷ്‌കര്‍ഷിച്ചതുപോലെ താടി വളര്‍ത്തുകയും കൃത്യമായ വസ്‌ത്രരീതി പിന്തുടരുകയും വേണമെന്ന് അറിയിച്ചിരിക്കുന്നത്.
Also Read:അമ്മയെ കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റില്‍: കാരണം കേട്ട് അമ്പരന്ന് പൊലീസ്
ലോകത്തെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത നിയമങ്ങളാണ് താലിബാൻ അഫ്ഗാനിൽ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ നീളമുളളതും അയഞ്ഞതും ആയ ടോപ്പും ട്രൗസറും ഒപ്പം തൊപ്പിയോ തലപ്പാവോ ധരിക്കണമെന്നും, ഇവ പ്രാദേശികമായി നിര്‍മ്മിച്ചതാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇവ പൂർണ്ണമായും പാലിക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടാനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹൈസ്കൂളുകൾ തുറക്കുമെന്നും, ഉപാധികളോടെ പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കുമെന്നും പറഞ്ഞ താലിബാൻ ആ വാക്കും ഇതുവരെ പാലിച്ചിട്ടില്ല. താലിബാൻ ഭരണത്തിൽ അഫ്ഗാൻ ഇതോടെ പൂർണ്ണമായും സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും ഇല്ലാത്ത രാജ്യമായി മാറുകയാണ്.
Post Your Comments