AlappuzhaNattuvarthaLatest NewsKeralaIndiaNews

‘പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത പദ്ധതി’, ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ്

ആലപ്പുഴ: ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴയിലെ സിപിഎം നേതാവ്. കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്നതിനിടയിലായിരുന്നു വിവാദ പരാമർശം. സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിനെത്തിയവരിൽ ഒരാളാണ് നാട്ടുകാർ ബഹളം വച്ച സമയത്ത് ഇത്തരത്തിൽ നിലപാട് വ്യക്തമാക്കിയത്.

Also Read:ഓസ്കാർ വേദിയിൽ അവതാരകനെ സ്റ്റേജില്‍ കയറി തല്ലി വില്‍ സ്മിത്: നാടകീയ രംഗങ്ങൾ

ജനപ്രതിനിധികളും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9-ാം വാര്‍ഡ് പുന്തലയിൽ എത്തിയത്. കെ റെയിൽ ജനകീയമാക്കുക എന്നതായിരുന്നു ഇവരുടെ വരവിന്റെ ലക്ഷ്യം. എന്നാൽ ജനകീയമായില്ലെന്ന് മാത്രമല്ല ജനങ്ങൾ ഇവരിൽ ഓരോരുത്തരെയും മാറി മാറി ശകാരിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു സിപിഎം നേതാക്കളിൽ നിന്ന് തന്നെ ഒരാൾ കെ റെയിൽ പദ്ധതിയെ എതിർത്ത് സംസാരിച്ചത്. ഇതുവഴി കെ റെയിൽ പോകുന്നതിൽ തനിയ്ക്ക് എതിർപ്പുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, കെ റെയിലിന്റെ ഭാഗമായുള്ള കല്ലിടൽ തടയണമെന്ന് കാണിച്ച് ഭൂവുടമകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂനിയമ പ്രകാരവും സര്‍വെ ആന്‍ഡ് ബോര്‍ഡ് ആക്‌ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും ആദ്യ വിധി. ഇത് ചോദ്യം ചെയ്താണ് ഭൂവുടമകൾ ഹർജി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button