മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം ദേവ്ദത്ത് പടിക്കലായിരിക്കുമെന്ന് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മധ്യനിരയില്‍ പരിചയ സമ്പന്നരായ മറ്റു താരങ്ങളില്ലാത്തതിനാൽ ഇംഗ്ലീഷ് താരം ജോസ് ബട്ലര്‍ മധ്യ നിരയിലേക്കിറങ്ങി ബാറ്റു ചെയ്യേണ്ടിവരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
‘രാജസ്ഥാന്‍ റോയല്‍സിനായി സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുക ദേവ്ദത്തായിരിക്കും. ജോസ് ബട്ലര്‍ മധ്യ നിരയിലേക്കിറങ്ങി ബാറ്റു ചെയ്യേണ്ടിവരും. കാരണം, കരുണ്‍ നായര്‍, റിയാന്‍ പരാഗ് എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ മധ്യനിരയില്‍ പരിചയ സമ്പന്നരായ മറ്റു താരങ്ങളില്ല എന്തായാലും, ടീമിനായി ഏറ്റവും അധികം റണ്‍സ് നേടുന്നത് ദേവ്ദത്തായിരിക്കും’.
‘കൂടാതെ, മറ്റൊരു ടീമിലും രാജസ്ഥാനെക്കാള്‍ മികച്ച ബോളിംഗ് ലൈനപ്പ് കാണാനാകില്ല. യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലുണ്ട്. 16 ഓവര്‍ പ്രശ്‌നങ്ങളില്ലാതെ കടന്നുപോകും. റിയാന്‍ പരാഗ്, ജിമ്മി നീഷം എന്നിവരെക്കൊണ്ടും കുറച്ച് ഓവറുകള്‍ എറിയിക്കാം’ ചോപ്ര പറഞ്ഞു.
Read Also:- തേന്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിന് നാളെയിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികൾ. നാളെ രാത്രി 7.30ന് പൂനെയിലാണ് മത്സരം.
Post Your Comments