![](/wp-content/uploads/2022/03/arrest-2.jpg)
മണ്ണാര്‍ക്കാട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് വീട്ടില്‍ ഔറംഗസീബ് എന്ന നൗഫലിനെയാണ് (42) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണമംഗലം സ്വദേശി സിദ്ദീഖിനെയാണ് തട്ടിക്കൊണ്ടുപോയത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. പണം തട്ടിയെടുത്തു എന്ന സംശയത്തിന്‍റെ പേരിലാണ് മണ്ണാര്‍ക്കാട് സ്വദേശിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കേസിൽ നേരത്തേ, മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Read Also : ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകമടക്കം 22 കേസുകളിലെ പ്രതിയാണ് ഔറംഗസീബെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ആര്‍. ജസ്റ്റിന്‍, ഷാഫി, മുഹമ്മദ് ഷഫീഖ്, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments