KeralaLatest NewsNews

രാസവസ്തു നിര്‍ബന്ധിതമായി യുവതിയുടെ വായിലൊഴിച്ച് ഭര്‍ത്താവ്, അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത് സിബിഐ

കൊച്ചി: രാസവസ്തു നിര്‍ബന്ധിതമായി യുവതിയുടെ വായിലൊഴിച്ച് ഭര്‍ത്താവ്, അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു. ഡ്രെയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് , യുവാവ് ഭാര്യയുടെ വായില്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെതിരെ പരാതി നല്‍കിയത്. 2018ല്‍ വിവാഹം കഴിഞ്ഞ ശ്രുതി, 2020ല്‍ ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ്, ഇവിടെ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഡ്രെയിനേജ് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ഡിആര്‍എന്‍ഒ എന്ന രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി.

Read Also : മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല

ഗുരുതരമായി പരുക്കേറ്റ യുവതി, നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ശ്രീകാന്തിനെതിരെ യുവതി ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, ഇപ്പോള്‍ സിബിഐ ഏറ്റെടുക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്, സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തിലാണ് യുവതിയുടെ ജീവന്‍ നിലനില്‍ക്കുന്നത്. ശ്രുതിയുടെ 75 പവന്‍ സ്വര്‍ണം ഭര്‍ത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button