ദുബായ്: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ദമാകാനും തിരമാല ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ആന്തരിക മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മേഖലകളിൽ ദൃശ്യപരത കുറയാനിടയുണ്ടെന്നും വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments