CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: മുംബൈ ഇന്ത്യൻസും ബാംഗ്ലൂരും ഇന്നിറങ്ങും

മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം.

ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കന്‍ പേസർ ആൻറിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് ഇന്ന് തിരിച്ചടിയാവും. അതേസമയം, പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുമ്ര എന്നിവർ ഇത്തവണയും മുംബൈ നിരയിലുണ്ട്.

Read Also:- പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!

ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ലക്ഷ്യമിടുന്നത്. ഇത്തവണ, ഇരു ടീമുകളും പുതിയ നായകൻമാർക്ക് കീഴിലാണ് ഇറങ്ങുന്നത്. മുൻ നായകൻ വിരാട് കോഹ്ലിയ്ക്ക് പകരം ബാംഗ്ലൂരിനെ നയിക്കുക ഫാഫ് ഡുപ്ലെസിയാണ്. അതേസമയം, മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button