ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ നടക്കുന്ന പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ. സിറോ മലബാർ സഭ സർക്കാർ ഭൂമിയാണോ കൈമാറിയത് എന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഇപ്പോൾ കർദ്ദിനാൾ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വിദേശ എംബസികൾ പൂട്ടുന്നു, പെട്രോൾ വില കുത്തനെ കൂടി
ഭൂമിയുടെ പ്രകൃതം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം, പള്ളി വക സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കുന്നതിന് ഉത്തരവിടാൻ ഹൈക്കോടതിക്ക് കഴിയില്ലെന്ന് കർദ്ദിനാൾ ഹർജിയിൽ പറയുന്നു. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
വിവാദമായ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് എൻഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ, ഇഡി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് പ്രതികൾക്കെതിരെ ആദായ നികുതി വകുപ്പ് നേരത്തെ ആറര കോടി രൂപ പിഴയിട്ടിരുന്നു.
Post Your Comments