തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ചാർജ് കൂട്ടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.
സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ മലബാർ മേഖലകളിൽ വലിയ ബുദ്ധിമുട്ടുകളാണ് ജനങ്ങൾ രേഖപ്പെടുത്തിയത്. ഏറ്റവുമധികം ആളുകൾ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നത് മലബാർ മേഖലകളിലാണ്, അതുകൊണ്ട് തന്നെ സമരം ഇവിടെയുള്ള ജനങ്ങളുടെ സ്വാഭാവിക ജീവിതം തന്നെയാണ് തകിടം മറിച്ചത്.
സർക്കാർ ജോലിക്കാരും, ആവശ്യത്തിലധികം കെഎസ്ആർടിസി ബസ്സുകളുമുള്ള തലസ്ഥാനത്ത് മാത്രം ദൈനദിന ജീവിതത്തെ സമരം ബാധിച്ചിട്ടില്ലായിരുന്നു. എങ്കിലും സ്വകാര്യ ബസ് സമരം മൂന്ന് ദിവസത്തോളം സംസ്ഥാനത്തെ പിടിച്ചുലച്ചിരുന്നു. ഇതേത്തുടർന്ന് പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തീരുമാനിക്കുകയായിരുന്നു.
Post Your Comments