News

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

കൊച്ചി: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മെത്രാപൊലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ. വികസനത്തിനായി കടമെടുത്ത് കടക്കെണിയില്‍ വീണ് പട്ടിണിയിലായ ശ്രീലങ്കയുടെ അവസ്ഥ എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവര്‍ഗീസ് മോര്‍ കൂറിലോസിന്റെ പരാമര്‍ശം തള്ളിയാണ് യാക്കോബായ സഭ രംഗത്ത് വന്നിട്ടുള്ളത്.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഡോ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് ഫേസ്ബുക്ക് നടത്തിയ പരാമര്‍ശം സഭയുടേതല്ലെന്നും സഭ വ്യക്തമാക്കി. പുത്തന്‍ കുരിശില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസ്താവനകള്‍ മാത്രമാണ് ഔദ്യോഗിക നിലപാട് എന്നും യാക്കോബായ സഭ വ്യക്തമാക്കി.

ഇന്ത്യയുടെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യം : 2024 ലും ഈ കൂട്ടുകെട്ടില്‍ തന്നെ രാജ്യത്ത് താമര വിരിയും

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തിലും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പങ്കെടുത്തിരുന്നു. സില്‍വര്‍ ലൈന്‍ വികസന പദ്ധതിയല്ലെന്നും ഇത് കേരളത്തെ സര്‍വനാശത്തിലേക്കു നയിക്കുമെന്നുമായിരുന്നു തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button