ജിദ്ദ: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ. സൂപ്പർ മാർക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവൽക്കരണമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. സെയിൽസ് ഔട്ട്ലെറ്റുകളിലെ സെക്ഷൻ സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയിൽ 100 ശതമാനവും ഡിപ്പാർട്ട്മെന്റ് മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ എന്നീ മേഖലകളിൽ 50 ശതമാനവും സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം.
അതേസമയം, സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സ്വദേശിവൽക്കരണം ബാധകമാകുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ
Post Your Comments