സൂറത്ത്: നരേന്ദ്ര മോദി-യോഗി ആദിത്യനാഥ് ജോഡിയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. 35 വർഷത്തിനുശേഷമാണ് യുപിയിൽ ഒരു പാർട്ടി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതെന്നും ഉത്തർപ്രദേശിൽ ബിജെപി രണ്ടാമതും അധികാരത്തിലെത്താൻ ഒരുപാട് പേർ പിന്തുണച്ചിട്ടുണ്ടെന്നും ആനന്ദിബെൻ പറഞ്ഞു.
‘സുഹൃത്തുക്കളെ,ഞങ്ങൾ ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിച്ചു. മോദി-യോഗി ജോഡിയെ തകർക്കാൻ ആർക്കും കഴിയില്ല. ഇത് നേടാൻ ധാരാളം ആളുകൾ പിന്തുണ നൽകി. 35 വർഷത്തിനുശേഷമാണ് യുപിയിൽ ഒരു പാർട്ടി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയത്,’ ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
Post Your Comments