Latest NewsUAENewsInternationalGulf

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: തിരമാല ഉയരുമെന്നും മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ദമാകാനും തിരമാല ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Read Also: അപകടത്തിലാണെന്ന് തോന്നിയാൽ, പെൺകുട്ടികൾക്ക് വിളിക്കാൻ മിത്ര 181, കൂടുതൽ ശക്തിപ്പെടുത്തും: വീണ ജോർജ്ജ്

ആന്തരിക മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മേഖലകളിൽ ദൃശ്യപരത കുറയാനിടയുണ്ടെന്നും വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സെല്‍ഫിയെടുക്കുന്നതിനിടെ സ്‌കൂള്‍ കുട്ടിയെ നടൻ മമ്മൂട്ടി ശകാരിച്ചു: വൈറലായി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം

shortlink

Related Articles

Post Your Comments

Related Articles


Back to top button