ഡല്‍ഹി: കയറ്റുമതിയില്‍ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചതായും ആദ്യചരിത്ര നേട്ടത്തിന് എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ‘മന്‍ കി ബാത്തില്‍’ അറിയിച്ചു.
‘കഴിഞ്ഞയാഴ്ച, ഇന്ത്യ 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ചു. ഇത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമായി തോന്നുമെങ്കിലും അതിനേക്കാള്‍ ഇത്, ഇന്ത്യയുടെ കഴിവും സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു എന്നാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി.
ബിർഭൂം സംഘർഷം: സിബിഐ അഗ്നിശമന സേനാംഗങ്ങളെയും പൊലീസ് സംഘത്തെയും ചോദ്യം ചെയ്യും
വലിയ ആളുകള്‍ക്ക് മാത്രമേ സര്‍ക്കാരിന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയൂ എന്ന് നേരത്തെ ആളുകൾ വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍, കേന്ദ്രസർക്കാരിന്റെ ഇ മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ ആ ധാരണ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പുതിയ ഇന്ത്യയുടെ ഊര്‍ജ്ജത്തെയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments