കുടക്: ഉഡുപ്പിയിലെ ആറ് വിദ്യാർത്ഥിനികൾ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമെങ്ങും അലയടിച്ചിരുന്നു. പെൺകുട്ടികളുടെ പ്രതിഷേധത്തിന് പിന്നാലെ, ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി, സർക്കാർ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. ഇതോടെ, ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ചുകൊണ്ട് സ്‌കൂളിലേക്ക് വരാൻ കഴിയാതെയായി. പലരും പഠിപ്പ് നിർത്തി. സ്‌കൂളിൽ പോകുന്നവർ ഹിജാബ് ധരിക്കാതെയാണ് പോകുന്നത്. ഇത്തരം വിവാദം ഉയര്‍ത്തികൊണ്ടു വന്നതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ രാഷട്രീയ താത്പര്യമാണെന്ന് ഉനൈസ് കുടക് പറയുന്നു. എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൊടക് ഡിസ്ട്രിക് മീഡിയ വിങ് ചെയര്‍മാനായ ഉനൈസ് കുടക് ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട് വരുത്തി വെച്ച ദുരിതമാണ് ഇതെന്നും സമുദായ വഞ്ചകരെ തിരിച്ചറിയണമെന്നും ഉനൈസ് ചൂണ്ടിക്കാട്ടുന്നു. ഹിജാബ് നിരോധനത്തിന്റെ പിന്നിൽ സ്‌കൂൾ യൂണിഫോമിലെ സമാനതയല്ലെന്നും, മുസ്ലിം സമുദായത്തോടുള്ള വിദ്വേഷവും, ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുക എന്ന ഉദ്ദേശവുമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഉനൈസ് കുടകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഹിജാബ് ഒരു മറ മാത്രമാണ്. ഹിജാബ് വിവാധം സൃഷ്ടിച്ചത് തന്നെ അടുത്ത വർഷം ആദ്യത്തിൽ കർണ്ണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പാണ് എന്നതിൽ സംശയമില്ല. ബിജെപി നേതാക്കളുടേയും, മന്ത്രിമാരുടേയും പ്രസ്താവനകളിൽ അത് വ്യക്തവുമാണ്. ഹിജാബ് നിരോധനത്തിന്റെ പിന്നിൽ മുസ്ലിം വിദ്യാർത്ഥികളോടുള്ള അനുകമ്പയോ, യൂനിഫോം സമാനതയോ ഒന്നുമല്ല. മുസ്ലിം സമുദായത്തോടുള്ള വിദ്വേഷവും, ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുക എന്ന ഉദ്ദേശവും മാത്രമാണ്. മുസ്‌ലിം സമുദായത്തിനെതിരെ ഹിന്ദു വിഭാഗത്തിൽപെട്ട ജനസാമാന്യരിൽ വിദ്വേഷം പരത്തി കലാപങ്ങൾ സൃഷ്ടിച്ച് അത് മൂലം ധ്രുവീകരണം നടത്തി പ്രധാനമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടവകാശം രേഖപെടുത്താൻ വരുന്ന യുവജനതയുടെ തലയിൽ വർഗീയ വിഷം വിതക്കുക എന്നതാണ് സംഘപരിവാരത്തിൻ്റെ പ്രധാന അജണ്ട.
ബീഫിന്റെ പേരിലും, ജൈശ്രിറാം വിളിച്ചും, കാരണങ്ങൾ ഒന്നുമില്ലാതെയും തന്നെ കേവലം വിദ്വേഷം മാത്രം വെച്ചുപുലർത്തി ആൾക്കൂട്ടകൊലപാതകങ്ങൾ നടത്തികൊണ്ടാണ് ഉത്തരേന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം പയറ്റികൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ വേകത്തിൽ പയറ്റാൻ പറ്റുന്ന മണ്ണാണ് കർണ്ണാടകയുടേത്. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് വീണുകിട്ടിയ അപ്പകശണം പൊലെ സംഘപരിവാർ ഇതിനെ ഉയർത്തി കൊണ്ട് വന്നത്. നാല് മതിൽകെട്ടുകൾക്കുള്ളിൽ പരിഹാരം കാണാൻ സാദിച്ചിരുന്ന ഒരു വിഷയത്തെ യഥാർത്ഥത്തിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേർന്ന് പൊലിപ്പിച്ച് സംഘപരിവാത്തിന്ന് ഇട്ടുകൊടുക്കുകയായ്രിന്നു. ഹിജാബ് വിവാധം തലപൊക്കിയ ഉഡുപ്പി ഗവർമെന്റ് വുമൺസ് കോളേജിൽ ക്ലാസിലേക്ക് അധ്യാപകർ വരുന്നത് വരെ ഹിജാബ് ദരിക്കാനുള്ള അനുമതി ആ കോളേജിൽ ഉണ്ടായിരുന്നു. അധ്യായന വർഷത്തെ പകുതിവരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നുമില്ല. അധ്യായന വർഷം പകുതിയിൽ പെട്ടെന്ന് ഒരു ദിവസം ആറ് വിദ്യാർത്ഥിനികൾ ഞങ്ങൾക്ക് മുഴുവൻ സമയവും ഹിജാബ് ഇട്ടു ക്ലാസിലിരിക്കണം എന്ന ആവശ്യവുമായി വരുന്നു. അതു കോളേജ് മാനേജ്‌മെന്റ് കീഴിൽ ചർച്ചയാവുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തി ദിവസങ്ങൾ നീണ്ട ചർച്ചൾ നടത്തികൊണ്ടിരിന്നു. അതിന്റെ ഇടയ്ക്ക് ഹിജാബ് ഇട്ടു തന്നെ ക്ലാസിൽ ഇരിക്കുമെന്ന് ശാഠ്യം പിടിച്ച ആറ് വിദ്യാർത്ഥിനികമളെ ക്ലാസിൽ നിന്ന് പുറത്താക്കുന്നു. അവിടെ നിന്നാണ് ആ വിദ്യാർത്ഥിനികൾ പുറത്തിരുന്ന് പ്രതിഷേധം ആരംഭിക്കുന്നത്.
വിദ്യാർത്ഥിനികളുടെ പ്രതിഷേധം ചെറിയ രീതിയിൽ വാർത്തയാകുമ്പോൾ തന്നെ ചില തീവ്ര സംഘടനകൾ ഇവരുടെ പിന്നിലുണ്ട് എന്ന ആരോപണവും ഉയർന്ന് വന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം സംസ്ഥാന തലത്തിൽ വാർത്തയായി തുടങ്ങി, വിവാദമായി കാര്യം കൈവിട്ടു പോവുകയാണെന്ന് കണ്ടപ്പോൾ ഉടുപ്പി മുസ്ലിം കൂട്ടായ്മ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വേണ്ടി കോളെജ് മാനേജ്‌മെന്റുമായി നിരന്തര ചർച്ചകൾ നടത്തി. അധ്യാപകർ ക്ളാസിലേക്ക് വരുന്നതുവരെ ഹിജാബ് ദരിക്കാനുള്ള അവസരം ഉണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു. നമുക്ക് ക്ലാസെടുക്കാൻ വരുന്നതിൽ രണ്ട് പുരുഷ അധ്യാപകരാണെന്ന് പറഞ്കൊണ്ട് വിദ്യാർത്ഥികൾ അതിന് വഴങ്ങാതെ വന്നപ്പോൾ ആ രണ്ട് അധ്യാപകർക്ക് പകരം രണ്ട് അദ്യാപികമാരെ നിയമിക്കാമെന്ന് കോളേജ് അധികൃതർ ഉറപ്പ് നൽകി. വിദ്യാർത്ഥികൾ അതിനു സമ്മതിച്ചു, പ്രശ്നം അവസാനിപിച്ചു ആ ദിവസം വീട്ടിലേക്ക് പൊവുകയായിരിന്നു. പിറ്റേ ദിവസം പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ പിന്തുണയും പ്രേരണയും അനുസരിച്ച് വിദ്യാർത്ഥികൾ വീണ്ടും വാശി പിടിച്ചു പഴയ വാദത്തിൽ നിന്ന്കൊണ്ട് പ്രതിഷേധം തുടർന്നു. അത് ദേശീയ അന്തർദേശീയ തലത്തിൽ വാർത്തയാകുന്നു. അതോടു കൂടി ഉഞ്ഞം കാത്തിരിക്കുന്ന സംഘപരിവാർ സംഘടനകളുടെ രംഗപ്രവേശനം ആരംഭിക്കുന്നു. കുന്താപുര ഗവർമെന്റ് കോളേജിൽ എബിവിപി വിദ്യാർത്ഥികൾ കാവി ശാൾ അണിഞ്ഞ് വന്ന് അവർ ഹിജാബ് ധരിച്ച് ക്ലാസിൽ കയറുകയാണെങ്കിൽ ഞങ്ങൾ കാവിയണിഞ്ഞുകൊണ്ട് ക്ലാസിൽ കയറുമെന്ന ഭീഷണി മുഴക്കി. വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുന്ന സംഘ്പരിവാർ സംഘടനകളുടെ ഒത്താശയോടെ പിന്നെ കാട്ടുതീ പോലെ ഇത് കർണാടക സംസ്ഥാനത്തൊട്ടാകെ പടർന്നു ക്യാമ്പസുകൾ കലുഷിതമായി. പെൺകുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള മൗലികാവകാശത്തെ ഹിജാബും കാവി ശാൾ തമ്മിലുള്ള പോരാട്ടമായി സംഘപരിവാരത്തിന് കുഴലൂത്ത് നടത്തുന്ന സകല കന്നഡ ചാനലുകളും പൊലിപിച്ച് കാണിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമല്ലാത്ത വിധം പടുകുഴിയിൽ എത്തിച്ചു.
ഉടുപ്പിയിലെ വിദ്യാർത്ഥികൾ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നു. ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ട് എന്നതുകൊണ്ട് കേസ് പരികണിച്ച മൂന്നംഗ ബെഞ്ച് “അന്തിമ വിധി വരുന്നത് വരെ മത ചിഹ്നങ്ങൾ കോളേജുകളിൽ അനുവധിക്കരുത്” എന്ന് ഇടക്കാല ഉത്തരവായി സർക്കാരിന് നിർദ്ദേശം നൽകി. 11 ദിവസം മണിക്കൂറുകളോളം വാദം കേട്ട ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ആകെ പത്തു മിനുട്ട് കൊണ്ടാണ് അന്തിമ വിധി പറഞ്ഞത്. എല്ലാ മതങ്ങളേയും അടിസ്ഥാനമാക്കി മതചിഹ്നങ്ങൾ കാമ്പസുകളിൽ അനുവതിക്കെരുത് എന്ന ഇടക്കാല ഉത്തരവ് പരാമർശിക്കാതെ “ഇസ്ലാമിൽ ഹിജാബ് അഭിവാജ്യ ഘടകമല്ല” എന്ന വിചിത്രമായ വാദമാണ് കോടതിയിൽ നിന്നും ഉണ്ടായത്. മറ്റുള്ള മതചിഹ്നങ്ങൾക്ക് ഒരു അപാകതയും കോടതി കണ്ടില്ല. പ്രശ്നം മുസ്ലിം വിദ്യാർത്ഥികളുടെ ഹിജാബിന് മാത്രം. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ അപ്പീൽ നൽകിയിരിക്കുകയാണ്. എന്നാൽ സമുദായത്തെ എന്നും പ്രതിസന്ധിയിലായ്താനും അതു മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുന്നിറുത്തി ഇരവാദം പറഞ്ഞ് രാഷ്ട്രീയ ലാഭം നേടാനും പണ്ഡിതന്മാരുടേയും, ഉമറാക്കളുടേയും അഭിപ്രായങ്ങൾക്ക് പുല്ലുവില കൽപ്പിക്കാത്ത പോപ്പുലർ ഫ്രണ്ടിന്റെ പടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണ് രംഗം ഇത്രയും വശളായിരിക്കുന്നത്. ഒരു വുമൺസ് കോളേജിൽ ഹിജാബിനു വേണ്ടി ആ വിദ്യാർത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ ? അദ്യാപകൻമാർക്ക് പകരം അദ്യാപികമാരെ നിയമിക്കാം എന്ന് പറഞ്ഞപ്പോയെങ്കിലും ആ മക്കളെ വെറുതെ വിട്ടിരുന്നെങ്കിൽ 6 കുട്ടികൾക്ക് വേണ്ടി 6ലക്ഷം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തിൽ ആകുമായിരുന്നോ ?
കർണാടകയിൽ ഞങ്ങൾ വലിയ സംഭവമാണ് എന്നാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ടിന്റെയും ധാരണ. പക്ഷെ ഹിജാബിന്റെ വിധി വന്നതുമുതൽ കർണാടക ജനത ഈ തീവ്ര സംഘടനകളെ പഴിചാരി കൊണ്ടിരിക്കുകയാണ്. ഇവരിൽ നിന്നും സമുദായത്തിന് ഗുണമുണ്ടാവില്ല ഇവർ സമുദായത്ത നാശത്തിലേക്ക് നയിക്കുമെന്ന പൂർവപണ്ടിതരുടെ വാക്കുകൾ ഇവിടെ യാദാർത്ഥ്യമാവുകയാണ്. ഹൈക്കോടതി വിധിക്കെതിരെ മാർച്ച് 17ന് മുസ്ലിം പണ്ടിത സഭാ നേതാക്കൾ ആഹ്വാനം ചൈത കർണ്ണാടക ബന്ദ് പൂർണ്ണമായും വിജച്ചത് കണ്ട് ഞങ്ങൾ ഇവിടെ ഞങ്ങൾ ഒന്നുമല്ല പണ്ടിതന്മാരുടെ നിർദ്ദേത്തെ മാത്രമാണ് ജനം ഉൾക്കൊള്ളുന്നത് എന്ന തിരിച്ചറിവിൽ അന്ദാളിച്ച് നിൽക്കുകയാണ് ഈ തീവ്ര സംഘടനകൾ. വികാരമല്ല വിവേകമാണ് അഭികാമ്യം
Post Your Comments