ErnakulamLatest NewsKeralaNattuvarthaNews

ക്ഷമ ചോദിക്കുമ്പോൾ മനുഷ്യർ വലുതാവുകയാണ്,വിനായകന്റെ മികച്ച കഥാപാത്രങ്ങള്‍ കാണാനാഗ്രഹിക്കുന്നു:പിന്തുണയുമായി ശാരദക്കുട്ടി

കൊച്ചി: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ നടന്‍ വിനായകന് അഭിനന്ദനങ്ങളുമായി എഴുത്തുകാരി ശാരദക്കുട്ടി. മികച്ച ഒരഭിനേതാവിനെ ചില പരസ്യ നിലപാടുകളുടെ പേരില്‍ ശക്തമായി എതിര്‍ക്കേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയെന്ന് പറഞ്ഞ ശാരദക്കുട്ടി, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണെന്നും വ്യക്തമാക്കി. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കുവെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button