NattuvarthaLatest NewsKeralaNews

എയർപോർട്ടിനെതിരെ സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍, അതുകൊണ്ട് മുഖ്യമന്ത്രി പിടിവാശി വിടണം: കെ റെയിലിനെതിരെ ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: കെ റെയിൽ നടപ്പിലാക്കുമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാകില്ലെന്നും, പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:നായകനായുള്ള അനുഭവ സമ്പത്ത് ജഡേജയ്ക്കില്ല: സിഎസ്കെയുടെ നടപടിയെ വിമർശിച്ച് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍

‘ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അപമാനമായി കാണരുത്. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ഇന്നവര്‍ വിമാനത്താവളത്തിന്റെ ഭരണ തലപ്പത്ത് ഉണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പങ്ക് എന്താണ് എന്നുള്ളത് ജനങ്ങള്‍ക്ക് അറിയാം’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button