KeralaNattuvarthaLatest NewsIndiaNews

‘ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിൽ’: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്ന് മന്ത്രി കെ രാജൻ. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

Also Read:പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം: തീരുമാനവുമായി സൗദി

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്, തൽക്കാലത്തേക്ക് നടപടികൾ നിർത്തിവച്ചെങ്കിലും വീണ്ടും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയടക്കം ഇതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. മന്ത്രി സജി ചെറിയാനും, കോടിയേരി ബാലകൃഷ്ണനുമടക്കം ഇതേ നിലപാടുകൾ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കിക്കൊണ്ട് മെട്രോമാൻ ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. പദ്ധതിയ്ക്ക് കേന്ദ്രം ഒരിക്കലും അനുമതി തരില്ലെന്നും, ഇത് കേരളത്തിന്റെ ഭൂമിയ്ക്ക് അനുയോജ്യമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button