ThiruvananthapuramKeralaNattuvarthaLatest NewsNews

ആവശ്യക്കാർ ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയ്യാർ, പിടിവാശി കാണിക്കുന്നത് ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കൾ: ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന് നേരത്തെ, ബസ് ഉടമകൾ ആരോപിച്ചിരുന്നു.

സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാറാണെന്നും മാർച്ച് 30 ന് എൽഡിഎഫ് യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർദ്ധനയിലടക്കം തീരുമാനമുണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ സമരം പൊതുജനങ്ങൾക്ക് എതിരെയാണെന്നും അവസാനത്തെ സമരായുധവും എടുത്തതിന് ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു.

ഇന്ത്യയുമായി സൗഹൃദം നിലനിർത്തൽ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയെന്ന് ഇമ്രാൻ ഖാൻ

‘നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർദ്ധനയിലടക്കം മാർച്ച് 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും, ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും, ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്,’ ആന്റണി രാജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button