ThiruvananthapuramKeralaNattuvarthaLatest NewsNews

തുടര്‍ച്ചയായ സുരക്ഷാ വീഴ്ച: ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പൊലീസിനൊപ്പം വ്യവസായ സുരക്ഷാ സേനയെ കൂടി ക്ലിഫ് ഹൗസില്‍ വിന്യസിക്കും. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചത്.

നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് ഉള്‍പ്പെടെയുള്ള 60 പൊലീസുകാരെ കൂടാതെ, ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കുന്നതിനാണ് തീരുമാനം. ക്ലിഫ് ഹൗസിന് മുന്നിലെ റോഡ് പൂര്‍ണ്ണമായും സിസിടിവിയുടെ നിരീക്ഷണത്തിലാക്കാനും ശിപാര്‍ശയുണ്ട്.

ക്ലാസിഫിക്കേഷന്‍ കിട്ടാൻ ഇനി എന്‍ഒസി കാത്ത് നിൽക്കണ്ട, ഹോംസ്റ്റേകള്‍ക്ക് പുതിയ ഇളവ്: മന്ത്രി എം വി ഗോവിന്ദന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി സര്‍വ്വേ കല്ല് സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ, ഗുരുതര സുരക്ഷാ വീഴ്ചകൾ തുടരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്. കേരളത്തിലെ അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് മന്ദിരത്തിൽ, സുരക്ഷാ ഉദ്യഗേസ്ഥരുടെ കണ്ണ് വെട്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ കടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button