Latest NewsNewsIndia

ഹിജാബ് ധരിച്ച് കോളേജിനുള്ളില്‍ പെണ്‍കുട്ടി നിസ്‌കരിച്ചു : വന്‍ വിവാദം

ഭോപ്പാല്‍ : ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനി കോളേജിനുള്ളില്‍ നിസ്‌കരിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ സാഗറിലെ ഡോ. ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലാണ് ഹിജാബിനെതിരെയുള്ള പ്രതിഷേധമെന്നോണം പെണ്‍കുട്ടി നിസ്‌കരിച്ചത്.

Read Also : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജി പ്രഖ്യാപിക്കുമെന്ന് സൂചന : സ്വന്തം ജനങ്ങളും ഇമ്രാനെ കൈവിട്ടു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദമോ സ്വദേശിനിയായ പെണ്‍കുട്ടി. ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി ദിവസവും ക്ലാസിലെത്താറുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വിവാദം ഉയര്‍ന്നതിനു പിന്നാലെയാണ്, വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെ നിസ്‌കാരവും നടന്നത്.

സംഭവത്തിനെതിരെ, വ്യാപക പ്രതിഷേധം നടന്നു. സംഭവത്തില്‍, വീഡിയോ ക്ലിപ്പ് സഹിതം പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇത് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ രൂപീകരിക്കുകയാണെന്നും സര്‍വകലാശാല രജിസ്ട്രാര്‍ സന്തോഷ് സെഹ്ഗൗര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button