
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാളെ രാജി പ്രഖ്യാപിച്ചേക്കും. ഇസ്ലാമാബാദില്‍ നടക്കുന്ന റാലിയില്‍ ഇമ്രാന്‍ ഖാന്‍ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എതിരെ തിരിഞ്ഞതോടെയാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം.
പാക് പ്രതിപക്ഷത്തെ കൂടാതെ, സൈന്യത്തിനും ഇമ്രാന്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ കാമ്പെയ്നിലൂടെ സൈന്യത്തെ വിഭജിക്കാന്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ ശ്രമവും കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ കാലാവധി 2019 ല്‍ നീട്ടുന്നതില്‍ മന:പൂര്‍വ്വം വരുത്തിയ കാലതാമസവും കാരണമാണ് സൈന്യത്തിന് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്.
Post Your Comments