ErnakulamLatest NewsKeralaNews

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : സോഫ്റ്റ് വെയർ ഡിസൈനർക്ക് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്. അനൂപാണ്(23) മരിച്ചത്

ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്. അനൂപാണ്(23) മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അമ്പാട്ടുകാവിലാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും ആലുവയിൽ നിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനൂപിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : സുവർണചകോരം നേടി നതാലിയുടെ ക്ലാരാ സോള : രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

കാക്കനാട് സാരംഗ സോഫ്റ്റ് വെയർ കമ്പനിയിൽ ഡിസൈനറാണ് അനൂപ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലുവ കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button