KeralaLatest News

സുവർണചകോരം നേടി നതാലിയുടെ ക്ലാരാ സോള : രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നതാലി സെന്റ് സംവിധാനം ചെയ്ത ക്ലാര സോള സ്വന്തമാക്കി.

20 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് സുവർണ ചകോരം പുരസ്കാരം. സ്വീഡിഷ് ചലച്ചിത്രമാണ് ക്ലാര സോള. ‘ക്യാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ അനസ് മരിയ മാരി നോവലാണ് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം സ്വന്തമാക്കിയത്. അതേസമയം, മികച്ച ജനപ്രിയ സിനിമ ആയി തിരഞ്ഞെടുക്കപ്പെട്ടത് തമിഴ് ചലച്ചിത്രമായ കൂഴങ്കളാണ്. നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ വെച്ച് സാംസ്കാരികമന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button