
ആലുവ: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം ചാക്കാത്തറ വീട്ടില്‍ രാഹുലിനെയാണ് (കണ്ണന്‍ 31) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, ന്യായവിരോധമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാള്‍.
Read Also : കഴുത്തറുത്ത നിലയില്‍ 17കാരന്റെ മൃതദേഹം: കണ്ടെത്തിയത് ട്രാവല്‍ ബാഗില്‍
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. നിരീക്ഷണത്തിലുള്ള സ്‌ഥിരം കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളില്‍ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയില്‍ കാപ്പ നിയമ പ്രകാരം ഇതുവരെ 31 പേരെ നാട് കടത്തുകയും 42 പേരെ അറസ്‌റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
Post Your Comments