Latest NewsKeralaNews

മോഹൻലാൽ വന്നിറങ്ങിയ 100 കോടി വിലയുള്ള ഹെലികോപ്റ്ററിനു വാഹനപൂജ: ഗുരുവായൂരിൻ്റെ ചരിത്രത്തിൽ ഇത് അപൂർവ്വം

ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് വാഹന പൂജ നടത്തിയത്

ഗുരുവായൂർ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച പ്രമുഖ വ്യവസായിയും ആർ.പി.ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരിൽ പ്രത്യേക പൂജ നടത്തിയതാണ്. 100 കോടി വിലയുള്ള എയർബസ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള എച്ച് 145 ചോപ്പർ എയർബസ് ദിവസങ്ങൾക്ക് മുൻപാണ് രവി പിള്ള സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് രവിപിള്ള.

read also: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കെങ്കേമമാക്കാന്‍ അനുവദിച്ചത് 35.16 കോടി രൂപ

ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടിൽ, ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് വാഹന പൂജ നടത്തിയത്. ഗുരുവായൂരപ്പൻ്റെ വലിയ ഭക്തരാണ് രവി പിള്ളയും കുടുംബവും. ഇന്നലെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടിലാണ് ഇവർ വന്നിറങ്ങിയത്.

ആർ പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള, കൊല്ലം ഉപാസന ആശുപത്രിയുടെ 50-ആം വാർഷികാഘോഷത്തിനു നടൻ മോഹൻലാല്‍ എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ഈ ഹെലികോപ്റ്ററിൽ പൈലറ്റിനെ കൂടാതെ 7 പേർക്ക് യാത്ര ചെയ്യാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button