CinemaMollywoodLatest NewsKeralaNewsEntertainment

‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

കൊച്ചി: ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ വിനായകനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രവും വിവാദ പരാമർശത്തിന്റെ വീഡിയോ ലിങ്കും പങ്കുവെച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ‘ഷെയിം’ എന്നാണ് പാർവതി ഈ സ്റ്റോറിക്ക് നൽകിയ ക്യാപ്‌ഷൻ. ഒപ്പം, സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ കുറിപ്പും പാർവതി സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിനായകനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാംസ്കാരിക – സിനിമാ മേഖകളിൽ നിന്നുൾപ്പെടെ നിരവധി പേർ വിനായകന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എഴുത്തുകാരി ശാരദക്കുട്ടി, ഹരീഷ് പേരടി, അഖിൽ മാരാർ, എം എ നിഷാദ്, ഒമർ ലുലു തുടങ്ങി നിരവധി പേർ വിനായകന്റെ പ്രസ്താവനയെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

Also Read:വീടിന് സമീപമുള്ള ഓവുചാലിൽ ആൾക്കാർ കക്കൂസ് മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button