ThiruvananthapuramLatest NewsKeralaNattuvarthaNews

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്തും: ഉറപ്പ് നൽകി കോടിയേരി

തിരുവനന്തപുരം: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കുടുംബം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തി. നിമിഷപ്രിയയുടെ മോചനത്തില്‍ സാധ്യമാകുന്ന രീതിയില്‍ ഇടപെടുമെന്ന് കുടുംബത്തിന് കോടിയേരി ഉറപ്പ് നല്‍കി.

വേദനിക്കുന്ന ആ കുടുംബത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കോടിയേരി അറിയിച്ചു. നിമിഷപ്രിയയുടെ കുഞ്ഞും അമ്മയും ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ഭാരവാഹികളുമാണ് കോടിയേരിയെ സന്ദര്‍ശിച്ചത്.

മരണവീട്ടില്‍ പൊലീസ് അതിക്രമം: സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായി പരാതി

നിമിഷപ്രിയയയുടെ മോചനത്തിനാവശ്യമായ നയപരമായ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുമായും കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിമിഷപ്രിയയുടെ അമ്മ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button