IdukkiNattuvarthaLatest NewsKeralaNews

മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു

കഴിഞ്ഞ പത്ത് വർഷക്കാലമായി കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മ്മാണവും പകുതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറഞ്ഞു.

മറയൂർ: ഗുണമേന്മയ്ക്ക് ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര വ്യവസായം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ വിപണിയിൽ നിന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലമായി കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മ്മാണവും പകുതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറഞ്ഞു.

Also read: പൊലീസ് സുരക്ഷ കിട്ടാതെ കല്ലിടില്ലെന്ന് കെ റെയിൽ സർവ്വേ നടത്തുന്ന ഏജൻസി: വടക്കൻ കേരളത്തിലും നടപടികൾ മരവിപ്പിച്ചു

‘മറയൂര്‍ ശര്‍ക്കരയുടെ മധുരം ഏറെ പ്രശസ്തമാണ്. എന്നാൽ, അത് ഉണ്ടാക്കുന്ന കര്‍ഷകരുടെ ജീവിതത്തിന് ആ മധുരം നഷ്ടപ്പെട്ടു’ ശർക്കര നിർമ്മാതാവായ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പണ്ട് ആൾക്കാർ കൂടി നിന്നിരുന്ന ആലപ്പുരകൾ ഇന്ന് ശൂന്യമാണ്. അങ്ങോട്ട് സമീപിച്ച് യാചിച്ചാലാണ് തുച്ഛമായ വിലയ്‌ക്കെങ്കിലും കച്ചവടക്കാർ ശർക്കര എടുക്കുന്നത്. വിപണിയിൽ ഇപ്പോൾ താരപദവി അലങ്കരിക്കുന്നത് തമിഴ്നാട്ടിൽ നിർമ്മിക്കപ്പെടുന്ന മറയൂര്‍ ശര്‍ക്കരയുടെ വ്യാജനാണെന്ന് ഇവർ വെളിപ്പെടുത്തി.

‘ഇവിടെ ഉത്പാദിപ്പിക്കുന്ന ശർക്കരയിൽ നിന്ന് വ്യത്യസ്തമായി തമിഴ്നാട്ടുകാർ ശർക്കരയിൽ ഉപ്പ് ചേർക്കാറുണ്ട്. അവർ ഇപ്പോൾ ശർക്കരയിൽ പഞ്ചസാര ചേർത്ത് ഉപ്പ് കുറച്ച് മറയൂർ ശർക്കരപോലെ ഉരുട്ടി വിപണിയിൽ എത്തിക്കുകയാണ്. ഞങ്ങൾ നിസ്സഹായരാണ്’ വിജയൻ പറയുന്നു. മറയൂർ ശർക്കരയ്ക്ക് നിർമ്മാണച്ചിലവ് കൂടുതലാണ്. അതിനനുസരിച്ച് വില കിട്ടാതെ വരുമ്പോൾ കൃഷി നിലയ്ക്കും. തലമുറകളായി കരിമ്പ് കൃഷി ചെയ്യുന്നവർക്ക് മറ്റ് വിളകളിലേക്ക് തിരിയാനും എളുപ്പമല്ല. ഇതോടെ പാടങ്ങളും തരിശുനിലങ്ങൾ ആവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button