Latest NewsNewsIndia

‘ക്യാംപസിൽ ഹോളിയും സരസ്വതി വന്ദന പാരായണവും’: അതൊന്നും മതപരമല്ലേയെന്ന് ഹിജാബ് വിഷയത്തിൽ ജോലി രാജി വെച്ച പ്രിൻസിപ്പൽ

മഹാരാഷ്ട്ര: കർണാടകയിലെ ഹിജാബ് വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നിരുന്നു. ഹിജാബ് വിഷയം കത്തിനിൽക്കുന്നതിനിടെ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്നാരോപിച്ച് ജോലി രാജിവെച്ച് പ്രിൻസിപ്പൽ. മഹാരാഷ്ട്രയിലെ ഒരു ലോ കോളേജിലെ പ്രിൻസിപ്പൽ ആയ ബറ്റുൾ ഹമീദ് ആണ് ജോലി രാജിവെച്ചത്. ഹിജാബ് ധരിച്ച് കോളേജിൽ എത്തിയപ്പോൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങൾ ആയിരുന്നുവെന്ന് ഇവർ വ്യക്തമാക്കി.

Also Read:തൃ​ശൂ​രി​ൽ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി : സ​ഹോ​ദ​ര​ന്‍ പൊലീസ് പിടിയിൽ

കർണാടകയിലെ ഹിജാബ് വിഷയം തങ്ങളുടെ കോളജിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായി ഇവർ പറയുന്നു. ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് കോളജിൽ ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. മാനേജ്‌മെന്റ് പോലും ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയാൽ വിദ്യാർത്ഥികളുടെ കാര്യം അതിലും കഷ്ടമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2019 ജൂലൈയിൽ ആണ് ബറ്റുൾ ഹമീദ് കോളേജിൽ പ്രിൻസിപ്പൽ ആയി ജോയിൻ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇവിടെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ലെന്നും കർണാടകയിലെ ഹിജാബ് വിവാദത്തിന് ശേഷം മാനേജ്‌മെന്റിലെ ആളുകൾ തന്നെ ഹരാസ് ചെയ്തുവെന്നുമാണ് ഇവർ ആരോപിക്കുന്നത്.

പ്രശ്നങ്ങൾ ഉണ്ടെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന്, കഴിഞ്ഞ ദിവസം ഇവരുടെ സമുദായത്തിലെ കുറച്ച് അംഗങ്ങൾ വിഷയം അറിയാൻ കോളേജിലെത്തി. എന്നാൽ, മാനേജ്‌മെന്റ് ഇവരെ കുറ്റപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. ‘അവർ കാമ്പസിൽ ഹോളിയും സരസ്വതി വന്ദന പാരായണവും സംഘടിപ്പിക്കുന്നു. ഇതൊക്കെ മതപരമായ പ്രവർത്തനങ്ങളല്ലേ?’, ബറ്റുൾ ഹമീദിനെ ഉദ്ധരിച്ച് മിറർ റിപ്പോർട്ട് ചെയ്തു. ‘എന്റെ അന്തസ്സും സംസ്‌കാരവും സംരക്ഷിക്കാനാണ് ഞാൻ രാജിവച്ചത്’, യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button