പാലക്കാട്: ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ രംഗത്ത്. ആറു വര്‍ഷം കര്‍ണാടക സംഗീതം പഠിച്ച, ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയ താൻ എങ്ങനെയാണ് നീനയുടെ നൃത്തം തടസ്സപ്പെടുത്താൻ കൂട്ടു നിൽക്കുന്നതെന്ന് കലാം പാഷ ചോദിച്ചു. ബാർ കൗൺസിലിന് നൽകിയ കത്തിലായിരുന്നു ജഡ്ജിയുടെ പരാമർശം.
Also Read:വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
‘എന്റെ ജീവനക്കാരന്‍ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് പിന്നീട് നേരിടേണ്ടി വന്നത്. ഇത് വല്ലാതെ വേദനിപ്പിക്കുന്നു. ആറു വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടുള്ളയാളാണ് ഞാന്‍. ഭരതനാട്യത്തില്‍ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. ആ എനിയ്ക്ക് നീനയുടെ നൃത്തം തടസ്സപ്പെടുത്താൻ കഴിയില്ല’, കലാം പാഷ പറഞ്ഞു.
അതേസമയം, പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങളായിരുന്നു പാലക്കാട് അരങ്ങേറിയത്. പലരും ജഡ്ജി കലാം പാഷയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
Post Your Comments