ThiruvananthapuramKeralaLatest NewsNews

മുഖ്യമന്ത്രിയുടെ പ്രചാരണം ആസൂത്രിതമാണ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം, ഇല്ലെങ്കിൽ ശ്രീലങ്കയുടെ ഗതി വരും: കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെയും താത്പര്യത്തോടെയും കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ ഒരു രീതി മാത്രമാണെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ആസൂത്രിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി തന്റെ ദുരഭിമാനം വെടിയണം. കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം. അല്ലെങ്കിൽ സംസ്ഥാനത്തിന് ശ്രീലങ്കയുടെ ഗതി വരുമെന്ന് സുരേന്ദ്രൻ ജാഗ്രതപ്പെടുത്തി.

Also read: ഹർഷ വധക്കേസ്: ഭീകരതയുടെ കേരള മാതൃകയെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ച കൊലപാതകത്തിന്റെ അന്വേഷണം എൻ.ഐ.എക്ക്

മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെയും താത്പര്യത്തോടെയും കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ ഒരു രീതി മാത്രമാണെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താൻ മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും, കേന്ദ്രാനുമതി വേഗം തന്നെ ലഭിക്കാൻ കൂടിക്കാഴ്ച സഹായകരമാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ഒരു വാഗ്ദാനവും നൽകിയിട്ടില്ല. അതേസമയം, സിൽവർ ലൈൻ പദ്ധതി സങ്കീര്‍ണ്ണമാണെന്നും, സംസ്ഥാനം തിടുക്കം കാണിക്കരുതെന്നും റെയില്‍വേ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിക്ക് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നല്‍കിയ ഉറപ്പ് അനുസരിച്ചാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മുന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പദ്ധതിക്ക് അനുകൂലമായി എടുത്തിരുന്ന നടപടികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button