തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ കയറി പൊലീസ് അതിക്രമം കാട്ടിയതായി പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി പോലീസ് സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായാണ് പരാതി. നെയ്യാറ്റിന്‍കരയിലെ ആയയില്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രക്കിടെ മധുവും മകന് അരവിന്ദും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതേത്തുടർന്ന്, ഇവരെ പിടികൂടാനായി പൊലീസ് മധുവിന്റെ ഭാര്യ വീട്ടില്‍ എത്തുകയായിരുന്നു. മധുവിന്റെ ഭാര്യയുടെ അമ്മ രണ്ട് ദിവസം മുൻപ് മരിച്ചതിനാല്‍ മധുവും കുടുംബവും ഈ വീട്ടിലാണുണ്ടായിരുന്നത്.
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ
അതേസമയം, പൊലീസിനെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ കയറിയതാണെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അരവിന്ദെന്നും ഇയാളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി വ്യക്തമാക്കി.
Post Your Comments