KeralaNattuvarthaLatest NewsNews

ജനങ്ങളുടെ മനസ്സ് നീറുകയാണ്, ആ നീറ്റൽ ഞങ്ങളുടേത് കൂടിയാണ്, കെ റെയിൽ സമരത്തിൽ ഒപ്പമുണ്ടെന്ന് ചങ്ങനാശ്ശേരി ബിഷപ്പ്

കോട്ടയം: കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കി ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ്. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉത്കണ്ഠയും വേദനയും ഞങ്ങളുടേതുമാണെന്നും അവരെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

Also Read:ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

‘ജനങ്ങളുടെ മനസ്സ് നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ച്‌ പോവേണ്ടി വരുമെന്ന ഭീതി അവര്‍ക്കുണ്ട്. അതിനെ തുടര്‍ന്നാണ് അവര്‍ പ്രതിഷേധിക്കാനിറങ്ങുന്നത്. സ്വന്തം സ്ഥലത്ത് സ്വൈര്യമായി ജീവിക്കുന്നവര്‍ക്കെതിരായാണ് സര്‍ക്കാരിന്‍റെ അധിക്ഷേപം. അധികാരമുപയോഗിച്ച്‌ ഇതിനെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കൊണ്ടാണ് പ്രശ്‌നം ഇത്രമേല്‍ വഷളാവുന്നത്’, മാര്‍ ജോസഫ് വിമർശിച്ചു.

അതേസമയം, ജനങ്ങളുടെ സമരങ്ങളെ ബലപ്രയോഗത്തിലൂടെ നിശബ്ദമാക്കരുതെന്നും മതസാമുദായിക സംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ആര്‍ച്ച് ബിഷപ്പ് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button