കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments