തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധങ്ങളേയും എതിര്‍പ്പുകളേയും വകവെയ്ക്കാതെ, കെ റെയില്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തനെതിരെ, ബിജെപി നേതാവ് എ.പി അബ്ദുള്ള കുട്ടി. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഒരിക്കല്‍ കൂടി ചിന്തിക്കണമെന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കെ റെയിലിനെതിരെ രംഗത്ത് വന്നത്.
നിലവില്‍, സാമ്പത്തിക സ്ഥിതി മോശമായ കേരളത്തെ, മറ്റൊരു ശ്രീലങ്കയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറില്‍ എത്തുകയാണ് ലക്ഷ്യമെങ്കില്‍, കേന്ദ്ര സര്‍ക്കാറിന്റെ വന്ദേഭാരത് പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിക്കൂടെ എന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
‘പിണറായി വിജയന്‍ രാവിലെ പ്രധാനമന്ത്രിയെ കണ്ട് പറഞ്ഞത്, കെ-റെയില്‍ പദ്ധതിയെപറ്റി പിഎം സശ്രദ്ധം കേട്ടു, അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നൊക്കെയാണ്. പക്ഷേ, വൈകീട്ട് രാജ്യസഭയില്‍ റെയില്‍ മന്ത്രി അശ്വിനി വെഷ്ണവ് പറഞ്ഞത് എന്താണ്!? കെ-റെയില്‍ പദ്ധതി സങ്കീര്‍ണമാണ്. കേരളത്തില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ട്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറെയാണ് എന്നെല്ലാമാണ്’
‘മാത്രമല്ല സ്റ്റാന്റേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ പറ്റില്ല. ആയതിനാല്‍ വിശദമായ പഠനത്തിന് ശേഷമെ അനുമതി നല്‍കാന്‍ കഴിയുകയുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. കൃത്യമാണ്, ഈ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ല.
മിസ്റ്റര്‍ പിണറായി നിങ്ങള് കേരളത്തെ ശ്രീലങ്ക ആക്കരുത്.? നമ്മുടെ സാമ്പത്തികസ്ഥിതി കഷ്ടമാണ് 30,000 കോടി പോയിട്ട് 3 രൂപ പോലും കടം വാങ്ങാന്‍ ശേഷിയും കേരളത്തിനില്ല.
അതുകൊണ്ട് അങ്ങ് പുന:രാലോചനക്ക് തയ്യാറാവണം. ഞങ്ങള്‍ ആരും വികസനത്തിനെതിരല്ല’ .
കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് 4 മണിക്കൂര്‍ വേഗതയാണ് ആവശ്യമെങ്കില്‍,
നമുക്ക് കേന്ദ്ര സര്‍ക്കാറിന്റെ വന്ദേഭാരത് പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിക്കൂടെ. നിലവിലെ പാത പോരാ എന്നാണെങ്കില്‍, റെയില്‍വേയുമായി ആലോചിച്ച് ഒരു മൂന്നാം പാത ഉണ്ടാക്കിക്കൂടെ ?
…
‘നിങ്ങള്‍ ഇടക്കിടെ മേനി നടിച്ച് പറഞ്ഞ്കൊണ്ടിരിക്കുന്നില്ലെ , നാല് വരി റോഡ്, ഗെയില്‍ പൈപ്പ് ലൈന്‍, കൂടം കുളം ഹൈ ടെന്‍ഷന്‍ ഇലക്ട്രിക്ക് ലൈന്‍ ഇവയൊക്കെ എതിര്‍പ്പ് മറികടന്ന് നടപ്പിലാക്കിയതി പറ്റി… ശരിയാണ് , അതിന് അങ്ങയെ അഭിനന്ദിക്കുന്നു. പക്ഷെ,, ആ പദ്ധതികളെല്ലാം വൈകിപ്പിച്ചത് നിങ്ങളുടെ പാര്‍ട്ടിയായിരുന്നു എന്ന് കൂടി ഓര്‍ക്കുക. അല്‍പ്പം വൈകി അങ്ങേയ്ക്ക് ബുദ്ധി ഉദിച്ച് പദ്ധതി പൂര്‍ത്തിയാക്കിയതിനെ അഭിനന്ദിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. അവസാനമായി വീണ്ടും പറയട്ടെ, ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കെ-റെയില്‍ നിലപാട് വിജയിച്ചിട്ടില്ല’ .
Post Your Comments