NattuvarthaLatest NewsKeralaNewsIndia

കെ റെയിലിനു കേന്ദ്രം കൂടെ നിൽക്കുമോ? കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ

ന്യൂഡൽഹി: കെ റെയിലിനു കേന്ദ്രം കേരളത്തിന്റെ കൂടെ നിൽക്കുമോ എന്നുള്ളതാണ് ഇപ്പോൾ ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നത്. മോദി-പിണറായി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ കേന്ദ്രത്തിന്റെ അനുമതി പ്രതീക്ഷിച്ച് തന്നെയാണ് കേരളമിരിയ്ക്കുന്നത്. എന്നാൽ, മുൻ കൂടിക്കാഴ്ചകൾ എല്ലാം പരാജയമായിരുന്നത് കൊണ്ട് തന്നെ അതെ നിലപാട് കേന്ദ്രം തുടരുമെന്നാണ് കെ റെയിൽ സമരക്കാരുടെ പക്ഷം.

Also Read:ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രമേഷ് ചന്ദ്ര ലഹോട്ടി അന്തരിച്ചു

കേന്ദ്രത്തിന്റെ പൂർണ്ണ അനുമതി ലഭിയ്ക്കാതെ ഇനി കേരളത്തിന്‌ ഒരടി മുന്നോട്ട് പോകാൻ കഴിയില്ല. അത്രത്തോളം രൂക്ഷമാണ് കേരളത്തിലെ പ്രതിഷേധങ്ങൾ. കെ റെയിൽ വേണ്ടെന്ന് തന്നെയാണ് ഒട്ടുമിക്ക എല്ലാവരുടെയും അഭിപ്രായം. വ്യാഴാഴ്ച രാവിലെ 11നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനിന് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, റെയില്‍വേ ഉന്നയിച്ച നിരവധി വിഷയങ്ങള്‍ക്ക് കെ-റെയില്‍ ഇനിയും മറുപടി നല്‍കാനുണ്ട്.

അതേസമയം, കേരളത്തിൽ ജനങ്ങൾ കെ റെയിൽ പ്രതിഷേധം രാജ്യന്തര തലത്തിലേക്ക് ഉയർത്താനാണ് സാധ്യത. നിലവിൽ ലോകരാജ്യങ്ങളുടെ പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്. പിറന്നു വീണ മണ്ണിന് വേണ്ടി യുദ്ധം ചെയ്യാനിറങ്ങിയ മനുഷ്യരായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button