നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ് തണ്ണിമത്തൻ.
➤ തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു.
➤ അതുപോലെ തന്നെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു.
Read Also:- ഐപിഎൽ 15-ാം സീസൺ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
➤ രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്.
➤ തണ്ണിമത്തനിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ ഉത്തമമാണ്.
Post Your Comments