ന്യൂഡൽഹി: ബംഗാള്‍ തീവെപ്പിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മഹത്തായ ബംഗാളില്‍ ഇത്തരമൊരു പാപം ചെയ്തവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടം അക്രമികള്‍ക്ക് അഭയം നല്‍കിയെന്നും, അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് നിർദ്ദേശിച്ചു.
Also Read:പോൾ പോഗ്ബയുടെ വീട്ടിൽ മോഷണം: ലോകകപ്പ് മെഡൽ മോഷ്ടിക്കപ്പെട്ടു
‘പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ നടന്ന അക്രമ സംഭവത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. മഹത്തായ ബംഗാളില്‍ ഇത്തരമൊരു പാപം ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും ശിക്ഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളോടും കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും പൊറുക്കരുതെന്ന് ഞാന്‍ ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് എന്ത് സഹായം വേണമെങ്കിലും എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഞാന്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കുന്നു’, പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ബംഗാളിൽ വലിയ പ്രതിഷേധങ്ങളാണ് മമതാ ബാനർജിയ്ക്കെതിരെ നടക്കുന്നത്. തീവെപ്പിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ബിജെപി പ്രവർത്തകരെല്ലാം ഒരേ സ്വരത്തിൽ മമതയെ തള്ളിപ്പറഞ്ഞിരുന്നു. സംഭവസ്ഥലം സന്ദർശിച്ച സുവേന്ദു അധികാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments