Latest NewsNewsSaudi ArabiaInternationalGulf

റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി

റിയാദ്: റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്സ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റമദാൻ മാസത്തിൽ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് മന്ത്രാലയം 2022 മാർച്ച് 23-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Read Also: സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം: ഒരാൾ അറസ്റ്റിൽ

ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ താത്പര്യപ്പെടുന്നവർ ഇതിനായി മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി തേടേണ്ടതാണെന്നും നിർദ്ദേശമുണ്ട്. പള്ളികളിലെത്തുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നവർ അതാത് പള്ളികളിലെ ഇമാമുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം മാത്രം ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാഴാക്കിക്കളയുന്ന ശീലങ്ങൾ, ധാരാളിത്തം പ്രകടമാക്കുന്ന രീതിയിലുള്ള വിരുന്നുകൾ എന്നിവ ഒഴിവാക്കണം.

മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ലൈസൻസുകളുള്ള വ്യാപാരശാലകളിൽ നിന്നായിരിക്കണം ഇഫ്താർ വിരുന്നിനുള്ള ഭക്ഷണപദാർത്ഥങ്ങൾ വാങ്ങേണ്ടത്. ഇഫ്താർ വിരുന്നിനൊപ്പം മത പ്രസംഗം നടത്തുന്നതിന് ലൈസൻസ് നേടേണ്ടതാണ്. ഇഫ്താർ ടെന്റുകളുടെ നിർമ്മിതി അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണമെന്നും ടെന്റുകൾ സ്ഥാപിക്കുന്നതിന് സിവിൽ ഡിഫെൻസിൽ നിന്നുള്ള അനുമതി ആവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കെ ഫോൺ പദ്ധതിയിൽ കോടികളുടെ അഴിമതി, കരാർ കൊടുത്തതിലും വെട്ടിപ്പ്: തലപ്പത്ത് കമലഹാസന്റെ പാർട്ടിയിലെ ആൾ – സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button