Latest NewsNewsInternationalGulfQatar

നിർണായക നേട്ടം: ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി അധികൃതർ

ദോഹ: ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി ഖത്തർ റെയിൽ. 2019 ൽ ദോഹ മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം 50 ദശലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ദോഹയിൽ നടക്കുന്ന വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ മെട്രോ സേവനങ്ങൾ നൽകുന്നത് യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: പ്രധാനമന്ത്രിയും സന്യാസിമാരും വിദ്യാർത്ഥികളും വ്യവസായികളും കശ്മീർ ഫയൽസ് ടീമും എത്തും: പ്രൗഢഗംഭീരം യോഗിയുടെ സത്യപ്രതിജ്ഞ

അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഭാഗമായി മാത്രം ഏതാണ്ട് 2.5 ദശലക്ഷം യാത്രികരാണ് ദോഹ മെട്രോ ഉപയോഗപ്പെടുത്തിയത്. അതേസമയം, ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റിനായി മികച്ച രീതിയിലുള്ള യാത്രാ സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: കെ ഫോൺ പദ്ധതിയിൽ കോടികളുടെ അഴിമതി, കരാർ കൊടുത്തതിലും വെട്ടിപ്പ്: തലപ്പത്ത് കമലഹാസന്റെ പാർട്ടിയിലെ ആൾ – സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button