CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോൺ തട്ടിയെടുത്തു: സൽമാൻ ഖാനെതിരെ സമൻസ്

മുംബൈ: നടന്‍ സല്‍മാന്‍ ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിൽ പറയുന്നത്. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന കേസിൽ ചൊവ്വാഴ്ചയാണ് ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് സല്‍മാനെതിരെ സമന്‍സ് അയച്ചത്.

സൽമാന്റെ അംഗരക്ഷകനായ മുഹമ്മദ് നവാസ് ഇഖ്ബാല്‍ ഷെയ്ഖിനെതിരെയും കേസുണ്ട്. സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നുവെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്നും പൊലീസ് അറിയിച്ചു. 2019 ഏപ്രില്‍ 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് അശോക് പാണ്ഡെയുടെ പരാതിയില്‍ പറയുന്നത്.

വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍

അംഗരക്ഷകരുടെ സമ്മതം തേടി, സൈക്കിളില്‍ സവാരി ചെയ്യുകയായിരുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും അപ്പോൾ, പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. തന്റെ മൊബൈല്‍ ഫോൺ താരം തട്ടിയെടുത്തതായും പ്രശ്‌നത്തില്‍, പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും അശോക് പാണ്ഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button